മഴക്കണക്കുകൾ തീർത്ത ഡക്‌വർത്ത് ലൂയിസിലെ ലൂയിസ് ഇനിയില്ല..

അഭിറാം മനോഹർ

വെള്ളി, 3 ഏപ്രില്‍ 2020 (13:11 IST)
ക്രിക്കറ്റിലെ മഴ നിയമത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ടോണി ലൂയിസ് അന്തരിച്ചു.78 വയസ്സായിരുന്നു. ദീർഘകാലമായി ക്രിക്കറ്റ് മത്സരങ്ങളിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന മഴനിയമം നിർമിച്ചതിൽ ഒരാളായിരുന്നു ലൂയിസ്. 1996-97ലാണ് ടോണി ലൂയിസ് ഗണിത ശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ഡക്‌വര്‍ത്തുമായി ചേര്‍ന്ന് മഴനിയമം അവതരിപ്പിച്ചത്.
 
1996-97ല്‍ നടന്ന സിംബാബ്‌വെ-ഇംഗ്ലണ്ട് ഏകദിന മത്സരത്തിലാണ് ഡക്‌വര്‍ത്ത് ലൂയിസ് മഴനിയമം ആദ്യമായി പരീക്ഷിച്ചത്. പിന്നീട് 1999ലെ ഏകദിന ലോകകപ്പിൽ ഐസിസി ഡക്‌വർത്ത് ലൂയിസ് നിയമം ഔദ്യോഗികമായി അംഗീകരിച്ചു.014ല്‍ ക്വീന്‍സ്‌ലന്‍ഡിലെ ഗണിതശാസ്ത്രജ്ഞനായ സ്റ്റീവന്‍ സ്റ്റേണ്‍ ഡക്‌വര്‍ത്ത്-ലൂയിസിന്റെ മഴ നിയമത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടൂവന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍