മലയാളി താരത്തെ ട്രയല്‍സിന് വിളിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സഞ്ജുവിന് ശേഷം കേരളത്തിന് പുതിയ പ്രതീക്ഷ

Webdunia
ശനി, 12 ഓഗസ്റ്റ് 2023 (09:39 IST)
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിന് പിന്നാലെ മലയാളി താരം രോഹന്‍ കുന്നമ്മലിനെ ട്രയല്‍സിന് ക്ഷണിച്ച് ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സ്. കഴിഞ്ഞയാഴ്ച അവസാനിച്ച ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ ദേവ്ധര്‍ ട്രോഫിയില്‍ ദക്ഷിണമേഖലയ്ക്കായി 62.20 ശരാശരിയില്‍ 311 റണ്‍സാണ് താരം അടിച്ചെടുത്തത്. ഈസ്റ്റ് സോണിനെതിരായ ഫൈനലില്‍ രോഹന്‍ 75 പന്തില്‍ നിന്നും നേടിയ 107 റണ്‍സിന്റെ മികവിലായിരുന്നു സൗത്ത് സോണ്‍ കിരീടം സ്വന്തമാക്കിയത്.
 
ടൂര്‍ണമെന്റില്‍ 123.90 എന്ന മികച്ച് സ്ട്രൈക്ക് റേറ്റിലായിരുന്നു രോഹന്റെ പ്രകടനം. ഇതിന് പിന്നാലെയാണ് 25കാരനായ താരത്തെ ഡല്‍ഹി ട്രയല്‍സില്‍ പങ്കെടുക്കാനായി ക്ഷണിച്ചത്. ഡല്‍ഹി ക്യാമ്പില്‍ മികച്ച അനുഭവമാണ് ഉണ്ടായതെന്നും സൗരവ് ഗാംഗുലി, പ്രവീണ്‍ ആമ്‌റെ തുടങ്ങിയ മഹാരഥന്മാര്‍ക്കുമൊപ്പം ആശയവിനിമയം നടത്താന്‍ സാധിച്ചുവെന്നും രോഹന്‍ പറഞ്ഞു. ബാറ്റിംഗിനിടെ ചില പോരായ്മകള്‍ അവര്‍ ചൂണ്ടി കാണിച്ചെന്നും അതേസമയം ദേവ്ധര്‍ ട്രോഫിയില്‍ മായങ്ക് അഗര്‍വാളിനൊപ്പമുള്ള സമയം ഒരുപാട് സഹായകമായെന്നും രോഹന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article