ബ്രയാന്‍ ലാറ ധോണിക്ക് പിന്നിലായി

വ്യാഴം, 31 ജൂലൈ 2014 (14:46 IST)
ഇംഗ്‌ളണ്ടിനെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യ തോല്‍‌വിയിലേക്ക് നീങ്ങുകയാണെങ്കിലും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹീന്ദ്ര സിംഗ് ധോണി പുതിയ ലോക റെക്കോര്‍ഡിന് ഉടമയായി.

ക്യാപ്‌റ്റനെന്ന നിലയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ചെന്ന ബഹുമുതിയാണ് ഇന്ത്യന്‍ ക്യാപ്‌റ്റനെ തേടിയെത്തിയത്. സിക്‌സറുകളുടെ എണ്ണത്തില്‍ അരസെഞ്ച്വറിയാണ് ധോണി അടിച്ചെടുത്തത്. ഇതോടെ  49 സിക്‌സറടിച്ച ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ് പഴങ്കതയായത്.

സതാംപ്ടണ്‍ ടെസ്റ്റില്‍ മോയിന്‍ അലിയെ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയാണ് ലാറയില്‍ നിന്നും ധോണി റെക്കോര്‍ഡ് പിടിച്ചെടുത്തത്. സ്പിന്നിര്‍മാരെയും ഫാസ്‌റ്റ് ബൌളര്‍മാരെയും ഒരു പോലെ ബൌണ്ടറിക്ക് മുകളിലൂടെ പറത്തുന്നതിലുള്ള മികവാണ് ധോണിയെ വേറിട്ട് നി‍ര്‍ത്തുന്നത്.

താന്‍ നേരിട്ട ലോകാത്തര സ്പിന്നര്‍മാര്‍ക്കെതിരെയെല്ലാം ധോണി സിക്‌സറികളടിച്ചു. ഡാനിയല്‍ വെറ്റോറി, മുത്തയ്യ മുരളീധരന്‍, രംഗന ഹെറാത്ത്, നഥാന്‍ ലിയോണ്‍, മോണ്ടി പനേസര്‍ എന്നിവരെല്ലാം ധോണിയുടെ ബാറ്റിന്റെ ചൂട് അറിഞ്ഞവരാണ്.

വെബ്ദുനിയ വായിക്കുക