അതൊരു ഷോക്കിംഗ് ഇന്നിംഗ്സ് ആയിരുന്നുവെന്ന് ധോണി- ക്യാപ്റ്റൻ കൂളിനിതെന്തുപറ്റി?

Webdunia
തിങ്കള്‍, 28 മെയ് 2018 (14:00 IST)
എട്ട് വിക്കറ്റിന് ഹൈദരാബാദിനെ തോൽപ്പിച്ച ചെന്നൈ സൺറൈസേഴ്സ് ആണ് സോഷ്യൽ മീഡിയയിലെ താരം. മിന്നും‌താരം ഷെയ്ൻ‌ വാട്സണും. വാട്സൺ‌ന്റെ ഇന്നിംഗ്സിനെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. കൂട്ടിന് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയുമുണ്ട്. 
 
കളി ജയിക്കാൻ കാരണമായ ഷെയ്ൻ‌ വാട്സണെ വാനോളം പുകഴ്ത്തുന്നതിനൊപ്പം അദ്ദേഹത്തിന് പുതിയ പേരും നൽകിയിരിക്കുകയാണ് ക്യാപ്റ്റൻ കൂൾ ധോണി. ഷെയ്ൻ ‘ഷോക്കിങ്’ വാട്സൺ എന്നാണ് ധോണി വാട്സണ് നൽകിയ പേര്.
 
ഭാര്യ സാക്ഷിക്കും മകൾ സിവക്കുമൊപ്പം ഐപിഎൽ പതിനൊന്നാം ട്രോഫിയുമായി നിൽക്കുന്ന ചിത്രം ധോണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിന് അടിക്കുറിപ്പായി ധോണി കുറിച്ചത് ഇങ്ങനെ: ”എല്ലാവരുടെയും പിന്തുണക്ക് നന്ദി. കിരീടത്തിലേക്ക് നയിച്ചത് ഷെയ്ൻ ‘ഷോക്കിങ്’ വാട്സൻറെ ഷോക്കിങ് ഇന്നിംഗ്സാണ്.”

അനുബന്ധ വാര്‍ത്തകള്‍

Next Article