2024 വരെ യൂറോപ്പ് വിടാനില്ല, അൽ ഹിലാലിൻ്റെ 3,500 കോടി രൂപയുടെ ഓഫർ മെസ്സി നിരസിച്ചതായി റിപ്പോർട്ട്

ബുധന്‍, 5 ഏപ്രില്‍ 2023 (17:32 IST)
ഫ്രഞ്ച് ഫുട്ബോൾ ക്ലബായ പിഎസ്ജിയുമായി കരാർ അവസാനിക്കുന്ന സൂപ്പർ താരം ലയണൽ മെസ്സിയെ ലക്ഷ്യമിട്ട് സൗദി ക്ലബുകളായ അൽ ഹിലാലും അൽ ഇത്തിഹാദും മുന്നോട്ട് വെച്ച വമ്പൻ ഓഫറുകൾ താരം നിരസിച്ചതായി റിപ്പോർട്ട്. അൽ നസ്റിൽ ക്രിസ്റ്റ്യാനോ വേടിക്കുന്നതിൻ്റെ ഇരട്ടിതുകയാണ് മെസ്സിക്ക് അൽ ഹിലാൽ ഓഫർ ചെയ്തത്. എന്നാൽ ഈ ഓഫർ മെസ്സി നിരസിച്ചതായാണ് പുറത്തുവരുന്ന വാർത്ത.
 
ഫുട്ബോൾ നിരീക്ഷനായ ഫ്രാബ്രിയാനോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അൽ ഹിലാലും അൽ ഇത്തിഹാദും താരത്തിനായി 400 മില്യൺ യൂറോയുടെ കരാറാണ് മുന്നിൽ വെച്ചത്.എന്നാൽ 2024 കോപ്പ അമേരിക്ക ആകുന്നത് വരെ കൂടുതൽ നിലവാരമുള്ള ഫുട്ബോൾ കളിക്കാനാണ് മെസ്സി മുൻഗണന നൽകുന്നത്. യൂറോപ്പ് വിടുന്നതിനെ പറ്റി താരം ചിന്തിക്കുന്നില്ല. അതേസമയം ബാഴ്സ പരിശീലകനായ സാവി മെസ്സിയെ ബാഴ്സയിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടാണ്.
 
എന്നാൽ ബാഴ്സയിൽ മെസ്സിയെത്തുമ്പോൾ മെസ്സിയുടെ പ്രതിഫലം കുറയ്ക്കേണ്ടതായി വരും. പകരം മെസ്സിയുണ്ടാക്കുന്ന ടീഷർട്ട് അടക്കമുള്ള മറ്റ് വരുമാനങ്ങളിൽ നിന്ന് ഒരു ഭാഗം മെസ്സിക്ക് ലഭിക്കും.നിലവിൽ പിഎസ്ജി ആരാധകർക്കിടയിൽ തന്നെ മെസ്സിക്കെതിരെ അഭിപ്രായം ഉണ്ട്. ഈ സാഹചര്യത്തിലാണ് മെസ്സി പിഎസ്ജി വിടുമെന്ന കാര്യം ഉറപ്പായിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍