സ്റ്റുവർട്ട് ബ്രോഡ്,ആൻഡേഴ്‌സൺ.. ഐപിഎൽ ഉപയോഗിക്കാത്ത ബൗളർമാർ

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2020 (19:49 IST)
ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരും ബാറ്റ്സ്മാന്മാരും പങ്കെടുക്കുന്ന ടൂർണമെന്റാണ് ഐപിഎൽ. പൊതുവെ ബാറ്റ്സ്മാന്മാരുടെ പറുദീസയായ ഐപിഎല്ലിൽ പക്ഷേ മികച്ച ബൗളർമാരായിരുന്നിട്ടും ഇടം നേടാനാവാതെ പോയ കളിക്കാരുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഈ കാലഘട്ടത്തിലെ തന്നെ മികച്ച ബൗളർമാരായ ജെയിംസ് ആൻഡേഴ്‌സണും സ്റ്റുവർട്ട് ബ്രോഡും ഐപിഎല്ലിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല.
 
ലോകത്തിൽ തന്നെ ആദ്യമായി 600 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ ഏക പേസറായ ആൻഡേഴ്‌സൺ ഒരു ഐപിഎൽ മത്സരം പോലും കളിച്ചിട്ടില്ല. അടുത്തിടെ 500 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടം സ്വന്തമാക്കിയ സ്റ്റുവർട്ട് ബ്രോഡും ഒരു ഐപിഎൽ മത്സരത്തിലും കളിച്ചിട്ടില്ല. 2011ൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് താരത്തെ സ്വന്തമാക്കിയിരുന്നെങ്കിലും പരിക്ക് മൂലം ബ്രോഡിന് കളിക്കാനായിരുന്നില്ല.
 
നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നറായി കണക്കാക്കപ്പെടുന്ന ഓസീസ് താരം നതാൻ ലയണും ഒരു ഐപിഎൽ മത്സരത്തിലും പങ്കെടുത്തിട്ടില്ല. ശ്രീലങ്കൻ ക്രിക്കറ്റിലെ സ്പിൻ കരൂത്തായിരുന്ന രങ്കന ഹരാത്തും ദക്ഷിണാഫ്രിക്കയുടെ മുൻ പേസറായിരുന്ന വെർണോൻ ഫിലാണ്ടറും ഒരു ഐപിഎൽ മത്സരം പോലും കളിക്കാത്ത താരങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article