ആദ്യ രണ്ടു ദിവസം ഓസ്ട്രേലിയ പുലർത്തിയ ആധിപത്യം മൂന്നാം ദിവസം ശ്രീലങ്കയ്ക്ക്. ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റിന് 282 റൺസെടുത്തിട്ടുണ്ട്. കുശാൽ മെൻഡിസ് നേടിയ തകർപ്പൻ സെഞ്ചുറിയുടെ (169)പിന്‍ബലത്തിലാണ് ലങ്കയുടെ ഈ തിരിച്ചുവരവ്.
നാലു വിക്കറ്റ് ബാക്കിയിരിക്കെ ശ്രീലങ്കയ്ക്കു 196 റൺസ് ലീഡുണ്ട്. പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നതിനാല്‍ ഈ ലീഡ് നിർണായകമാകാൻ സാധ്യതയുണ്ട്. ഒരു വിക്കറ്റിന് ആറു റൺസുമായി മൂന്നാം ദിനം തുടക്കമിട്ട ശ്രീലങ്കയ്ക്ക് ഇന്നലെ മൂന്നാം പന്തിലാണ് ദിമുത് കരുണരത്നെയെ നഷ്ടമായത്
കുശാൽ മെൻഡിസ് ദിനേഷ് ചണ്ഡിമലിനൊപ്പം (42) അഞ്ചാം വിക്കറ്റിൽ നേടിയ 117 റൺസും ധനഞ്ജയ ഡിസിൽവയ്ക്കൊപ്പം (42) ആറാം വിക്കറ്റിൽ നേടിയ 71 റൺസുമാണ് ലങ്കയെ മൽസരത്തിലേക്കു മടക്കികൊണ്ടുവന്നത്. അഞ്ചു റൺസെടുത്ത ദിലുറാവൻ പെരേരയാണ് കുശാലിനൊപ്പം ക്രീസിലുള്ളത്.