'ഇത് ഇന്ത്യയാണ്, ഇവിടെ വിലസാമെന്ന് കരുതേണ്ട: ഇംഗ്ലണ്ട് താരങ്ങൾക്ക് മുനന്നറിയിപ്പ്'

വ്യാഴം, 4 ഫെബ്രുവരി 2021 (11:25 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് അരംഭിയ്കുന്നതിന് തൊട്ടുമുൻപായി ഇംഗ്ലണ്ട് താർങ്ങൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ജോസ് ബട്ട്ലർ ബെൻ സ്റ്റോക്സ് എന്നീ താരങ്ങൾക്കാണ് കുൽദീപിന്റെ മുന്നറിയിപ്പ്. ശ്രീലങ്കയിലെ മികച്ച പ്രകടനത്തിന് സമനമായി ഇന്ത്യൻ പിച്ചിൽ ആധിപത്യം സ്ഥാപിയ്ക്കാം എന്ന് കരുതേണ്ട എന്ന സന്ദേശം നൽകുന്നതാണ് കുൽദീപിന്റെ മുന്നറിയിപ്പ്. ഇഗ്ലണ്ട് നിര ശ്രീലങ്കയിൽ മികച്ച രീതിയിൽ തന്നെ കളിച്ചു എന്ന് സമ്മതിച്ചുകൊണ്ട് തന്നെയണ് കുൽദീപ് യാദവ് മുന്നറിയിപ്പ് നൽകുന്നത്.
 
'ശ്രീലങ്കയിൽ ഇംഗ്ലണ്ട് നിര മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ലങ്കയുടെ സ്പിൻ ബൗളർമാരെ അവർ സമർത്ഥമായി തന്നെ നേരിട്ടു. ഏറെ കാലങ്ങൾക്ക് ശേഷമാണ് ഞാൻ ടെസ്റ്റ് കളിയ്ക്കാൻ ഒരുങ്ങുന്നത്. അതിനാൽ ഇംഗ്ലണ്ടിനെതിരെ സ്വന്തം പ്ലാനുകൾ നടപ്പിലാക്കക എന്നത് എനിയ്ക്ക് വെല്ലുവിളി തന്നെയാണ്. ജോ റൂട്ട്,  ബെൻ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവരുടെ മുന്‍ പ്രകടനങ്ങൾ നിരീക്ഷിച്ച്  ചില പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. അത് പുറത്തെടുക്കാൻ സാധിയ്ക്കുമെന്നാണ് പ്രതീക്ഷ,
 
2016നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്. 2016ലെ പര്യടനത്തിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 4-0ന് തൂത്തുവാരിയിരുന്നു. ജോ റൂട്ട് സ്പിന്‍ ബൗളിങിനെതിരേ ബാക്ക് ഫൂട്ടില്‍ നന്നായി ഷോട്ട് കളിക്കുന്ന താരമാണ്. ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിയ്ക്കലാണ് ബട്ട്ലറുടെ രീതി. സ്റ്റോക്സും ഇതേ രീതി പിന്തുടരുന്ന ആളാണ്. എന്നാൽ മികച്ച പ്രകടനം പുറത്തെടുക്കക എന്നത് ഈ മൂന്ന് താരങ്ങൾക്കും എളുപ്പമാകില്ല. കാരണം ഏറെ കാലത്തിന് ശേഷമാണ് അവർ ഇന്ത്യയിൽ ടെസ്റ്റ് കളിയ്ക്കുന്നത്. അത് പ്രധാനമാണ് കുൽദീപ് യാദവ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍