വയനാട് കൃഷ്‌ണഗിരി സ്റ്റേഡിയത്തില്‍ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരം ഇന്ന് മുതല്‍. ഇന്ത്യ - ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ചതുര്‍ദിന ക്രിക്കറ്റ് മത്സരം ഇന്നുമുതല്‍ ആരംഭിക്കും. മുന്‍ ഇന്ത്യന്‍ താരവും എ ടീം കോച്ചുമായ രാഹുല്‍ ദ്രാവിഡ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഞായറാഴ്ച വൈകുന്നേരത്തോടെ ടീമുകള്‍ മുത്തങ്ങയില്‍ എത്തിയിരുന്നു.
ഇന്നുമുതല്‍ 21 വരെയാണ് ആദ്യമത്സരം. രണ്ടാം ടെസ്റ്റ് 25 മുതല്‍ 28 വരെ നടക്കും. 09.30 മുതല്‍ 04.30 വരെയാണ് കളി. കളി കാണുന്നതിന് പ്രവേശനം സൌജന്യമാണ്. സ്റ്റേഡിയത്തില്‍ 5000 പേര്‍ക്ക് കളി കാണാനുള്ള സൌകര്യം ഉണ്ടാകും. ഇന്ത്യന്‍ ടീം സെലക്ടര്‍മാരായ റോജര്‍ ബിന്നി, രതീന്ദര്‍ സിംഗ് ഹന്‍സ് തുടങ്ങിയവര്‍ കളി കാണാനെത്തും.