Kolkata Knight Riders: കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ എത്താന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?

Webdunia
ശനി, 20 മെയ് 2023 (15:46 IST)
നിലവിലെ സാഹചര്യത്തില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ച ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. വലിയ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ കയറാന്‍ ഇനി സാധിക്കൂ. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും അവരുടെ അവസാന മത്സരങ്ങളില്‍ വിജയിക്കണം. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും അവരുടെ അവസാന മത്സരങ്ങളില്‍ തോല്‍ക്കണം. മാത്രമല്ല ലഖ്‌നൗവിനെതിരായ തങ്ങളുടെ അവസാന മത്സരത്തില്‍ ഒന്നുകില്‍ 110 റണ്‍സിനോ അല്ലെങ്കില്‍ ലഖ്‌നൗ എടുക്കുന്ന സ്‌കോര്‍ എട്ട് ഓവറില്‍ മറികടന്നോ കൊല്‍ക്കത്ത ജയിക്കണം. എങ്കില്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകള്‍ ഉള്ളൂ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article