നാണക്കേടിന്റെ റെക്കോഡിൽ ധോണിക്കൊപ്പം കോലിയും, രക്ഷപ്പെട്ടത് സച്ചിൻ!

Webdunia
വെള്ളി, 3 ഡിസം‌ബര്‍ 2021 (17:27 IST)
ചെറിയ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് നാണക്കേടിന്റെ റെക്കോഡ്. ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പൂജ്യത്തിന് പുറ‌ത്തായതോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം തവണ പുറത്തായ ഇന്ത്യൻ നായകനെന്ന നാണക്കേടിന്റെ റെക്കോഡ് മുൻ നായകൻ എംഎസ് ധോണിക്കൊപ്പം കോലിയും പങ്കിട്ടു.
 
ഇത് നാലാം തവണയാണ് ഈ വർഷം കോലി അക്കൗണ്ട് തുറക്കും മുൻപേ പുറത്താകുന്നത്. 1976ൽ ബിഷൻ സിങ് ബേദിയും 83ൽ കപിൽ ദേവും 2011ൽ എംഎസ് ധോണിയും ഇത്തരത്തിൽ ഒരു വർഷത്തിൽ നാലുതവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.
 
അതേസമയം ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ നാലാം നമ്പറില്‍ കൂടുതല്‍ തവണ ഡെക്കായിട്ടുള്ള താരമെന്ന റെക്കോഡ് സച്ചിനെ പിന്തള്ളി കോലി സ്വന്തം പേരിലാക്കി. ഇത് പന്ത്രണ്ടാം തവണയാണ് ടെസ്റ്റിൽ ഈ പൊസിഷനിൽ കോലി പൂജ്യത്തിന് പുറ‌ത്താകു‌‌ന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article