കോഹ്‌ലിയെ കൂക്കി വിളിച്ച സംഭവം; സ്വന്തം കാണികള്‍ക്കെതിരെ പോണ്ടിംഗും ഹെഡും രംഗത്ത്

Webdunia
ഞായര്‍, 9 ഡിസം‌ബര്‍ 2018 (16:06 IST)
അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ കൂക്കി വിളിച്ച കാണികള്‍ക്കെതിരെ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡും മുന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗും രംഗത്ത്.

കൂക്കി വിളിക്കേണ്ട താരമല്ല കോഹ്‍ലി, മികച്ച കളിക്കാരനായ അദ്ദേഹത്തോടെ ഇങ്ങനെയല്ല പെരുമാറേണ്ടത്. ആൾക്കൂട്ടം ചിലപ്പോൾ ഇങ്ങനെയാണെന്നും ഹെഡ് അഭിപ്രായപ്പെട്ടു.

അതേസമയം, സ്വന്തം കാണികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പോണ്ടിംഗ് നടത്തിയത്. ഇത്തരം പെരുമാറ്റം ഒരുകാലത്തും തനിക്ക് ഇഷ്‌ടമല്ല. ഈ സംഭവങ്ങള്‍ വിരാടിന് വലിയ കാര്യമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഗ്രൌണ്ടിനു പുറത്ത് നടക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ അവഗണിക്കുകയാണ് എന്നും ചെയ്യുന്നതെന്ന് ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്ര പ്രതികരിച്ചു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഞങ്ങള്‍ അവഗണിക്കും. അതാണ് ടീമിനു താൽപര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article