കോഹ്ലിയും ധവാനും ഡ്രസിംഗ് റൂമില്‍ വച്ച് ഉടക്കി ?

Webdunia
ബുധന്‍, 24 ഡിസം‌ബര്‍ 2014 (11:41 IST)
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്ടന്‍ വിരാട്  കൊഹ്‌ലിയും ഓപ്പണര്‍ ശിഖര്‍ ധവാനും  തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുകള്‍.

പരിശീലനത്തിനിടെ ശിഖര്‍ ധവാനു പരുക്കേറ്റരുന്നു. ഇതേത്തുടര്‍ന്ന്  മല്‍സരത്തിന്റെ നാലാം ദിനം രാവിലെ ബാറ്റിങ്ങിനിറങ്ങാന്‍ ധവാന്‍ വിസമ്മതിച്ചതാണു പ്രശ്നങ്ങള്‍ക്കു കാരണമായതെന്നാണ് സൂചന. ധവാനു പകരം ബാറ്റിംഗിനിറങ്ങിയ കോഹ്ലി ഒരു റണ്ണിനു പുറത്തായിരുന്നു. ഇതേത്തുടര്‍ന്ന് കോഹ്ലിയും ധവാനും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ രണ്ടാം ടെസ്റ്റിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ടീമില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നതായി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എം എസ് ധോണി വെളിപ്പെടുത്തിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ശിഖര്‍ ധവാന്‍  എട്ട് വിക്കറ്റുകള്‍ വീണ ശേഷമാണ് ബാറ്റിംഗിന് ഇറങ്ങിയത്. മത്സരത്തില്‍ ധവാന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.