കോലിയും രോഹിത്തുമില്ല, ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി കെഎൽ രാഹുലിനും പരിക്ക്

ചൊവ്വ, 23 നവം‌ബര്‍ 2021 (17:08 IST)
ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച കാൺപുരിൽ ആരംഭിക്കാനിരിക്കെ, ഓപ്പണർ കെഎൽ രാഹുൽ പരിക്കേറ്റ് പുറത്ത്. വാർത്താ ഏജൻസിയായ പി‌ടിഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ബിസിസിഐയും ഇക്കാര്യം സ്ഥിരീകരിച്ചു. മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയാണ് കെഎൽ രാഹുലിന്റെ പരിക്ക്.
 
ഇടതു കാൽത്തുടയിലെ മസിലിനേറ്റ പരുക്കാണ് രാഹുലിന് വിനയായത്. അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി കായികക്ഷമത വീണ്ടെടുക്കുന്നതിന് രാഹുൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ചികിത്സ തേടും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍