രണ്ട് ബാറ്റര്‍മാരും ഒരേ സൈഡില്‍ ! എന്നിട്ടും റണ്‍ഔട്ട് ആക്കാന്‍ സാധിക്കാതെ ദക്ഷിണാഫ്രിക്ക; പന്തിനെ നോക്കി രാഹുല്‍ കണ്ണുരുട്ടി (വീഡിയോ)

Webdunia
ശനി, 22 ജനുവരി 2022 (12:26 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം എല്ലാ തരത്തിലും ഏകപക്ഷീയമായിരുന്നു. 300 ന് അടുത്ത് റണ്‍സെടുത്തിട്ടും ഇന്ത്യയ്ക്ക് ആതിഥേയരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ ഏഴ് വിക്കറ്റിന് ദക്ഷിണാഫ്രിക്ക ജയിച്ചു. 2-0 ത്തിന് ഏകദിന പരമ്പരയും സ്വന്തമാക്കി. 
 
രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കായി തിളങ്ങിയത് റിഷഭ് പന്തും നായകന്‍ കെ.എല്‍.രാഹുലും മാത്രമാണ്. ഇരുവരും അര്‍ധ സെഞ്ചുറി നേടി. രാഹുലും പന്തും ബാറ്റ് ചെയ്യുന്നതിനിടെ രസകരമായ ഒരു സംഭവവും മൈതാനത്ത് അരങ്ങേറി. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളെ ചിരിപ്പിക്കുന്നത്. 
 
15-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജാണ് പന്തെറിയുന്നത്. ബാറ്റ് ചെയ്യുകയായിരുന്ന പന്ത് മിഡ് വിക്കറ്റ് ഫീല്‍ഡറുടെ അടുത്തേക്ക് ഒരു ഷോട്ട് കളിച്ചു. ആദ്യം സിംഗിള്‍ എടുക്കാനായി മറ്റേ എന്‍ഡിലുള്ള രാഹുലിനെ പന്ത് വിളിച്ചു. ക്രീസില്‍ നിന്ന് പന്ത് പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍, റണ്‍ഔട്ടിനുള്ള സാധ്യത കണ്ട് പന്ത് ക്രീസിലേക്ക് തന്നെ മടങ്ങി. ഓടിയില്ല. ഈ നേരം കൊണ്ട് രാഹുല്‍ ഓടി പന്തിന്റെ അടുത്തെത്തി. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ പന്ത് കിട്ടിയാല്‍ റണ്‍ഔട്ട് ഉറപ്പ്. താന്‍ ഔട്ടാകുമെന്ന് രാഹുല്‍ ഉറപ്പിച്ചു. എന്നാല്‍, ഫീല്‍ഡര്‍ എറിഞ്ഞുതന്ന പന്ത് കൈപിടിയിലൊതുക്കാന്‍ കേശവ് മഹാരാജിന് സാധിച്ചില്ല. ഇത് കണ്ട രാഹുല്‍ നോണ്‍ സ്‌ട്രൈക് എന്‍ഡിലേക്ക് അതിവേഗം തിരിച്ചെത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article