ടീമില്‍ നിന്ന് പുറത്തായെങ്കിലും കളിക്കും; പീറ്റേഴ്സൺ ദക്ഷിണാഫ്രിക്കയിലേക്ക്

Webdunia
വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (13:56 IST)
ഇംഗലണ്ടിന്റെ വെടിക്കെട്ട് താരം കെവിൻ പീറ്റേഴ്സൺ ട്വന്റി-20 ലീഗിൽ കളിക്കാനായി ദക്ഷിണാഫ്രിക്കയിലെത്തുന്നു. ഡർബനിലെ ഡോൾഫിൻ ക്ളബിന് വേണ്ടി റാം സ്ളാം ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ കളിക്കാനാണ് പീറ്റേഴ്സൺ ദക്ഷിണാഫ്രിക്കയിലെത്തുന്നത്.

ദക്ഷിണാഫ്രിക്കയിൽ ജനിച്ച് ഇംഗ്ളണ്ടിലേക്ക് കൂടുമാറിയ പീറ്റേഴ്സൺ 2001ല്‍ ഇംഗ്ളണ്ടിൽ കൗണ്ടി കളിക്കാൻ പോകുകയായിരുന്നു. അവസരങ്ങൾലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെ പി ഇംഗ്ളണ്ടിലേക്ക് കൂടുമാറിയത്. നോട്ടിംഗ്ഹാം ഷെയറിലും ഹാംഷെയറിലും മികവ് തെളിയിച്ച് 2004ൽ ഇംഗ്ളണ്ട് ടീമിലെത്തിയ സ്‌റ്റാര്‍ ബാറ്റ്‌സ്‌മാന്‍ 2014ലാണ് ഇംഗ്ളണ്ട് ടീമിൽ നിന്ന് പുറത്തായത്.