രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍വ്വീസസിനെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റ് വിജയം. കേരളത്തിന് ഇതോടെ ആറ് പോയിന്റു ലഭിച്ചു. ഒന്നാം ഇന്നിംഗ്സില്‍ 165 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്യപ്പെട്ട സര്‍വീസസ് മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ടാമിന്നിംഗ്സില്‍ 123/6 എന്ന നിലയില്‍ ബാറ്റിംഗിനിറങ്ങിയ സര്‍വ്വീസസിന് 174 റണ്‍സ് എടുക്കുനേ കളിഞ്ഞുള്ളു.ആദ്യ ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ചുറി നേടിയ സഞ്ജു വി. സാംസണാണ് കളിയിലെ കേമന്‍.
ആദ്യ ഇന്നിംഗിസില്‍ കേരളം 483 റണ്‍സാണെടുത്തിരുന്നത്. സര്‍വീസസിന്റെ ഒന്നാം ഇന്നിംഗ്സ് 318 ന് അവസാനിച്ചു. ഒന്നാം ഇന്നിംഗ്സില്‍ 157 റണ്‍സ് നേടിയ രജത് പലിവാല്‍ മാത്രമാണ് സര്‍വീസസിന്റെ നിരയില്‍ തിളങ്ങിയത്. 23 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രനാണ് സര്‍വീസസിനെ തകര്‍ത്തത്.