സച്ചിനെതിരെ ഗൂഢാലോചന നടത്തിയത് മുതിർന്ന നാല് കളിക്കാര്‍; സഞ്ജു ഉള്‍പ്പെടയുള്ള 13 താരങ്ങള്‍ വിശദീകരണം നല്‍കണം
ബുധന്‍, 15 ഓഗസ്റ്റ് 2018 (10:29 IST)
കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ പടയൊരുക്കം നടത്തിയ താരങ്ങളോട് കെസിഎ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
ടീമിന്റെ നേതൃസ്ഥാനത്തുള്ള ക്യാപ്‌റ്റനെതിരെ ഗൂഢാലോചന നടത്തി, ടീമില്‍ അന്തഛിദ്രം സൃഷ്ടിക്കാൻ ശ്രമിച്ചൂ എന്നീ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതീരെ കെ സി എ ചുമത്തിയിരിക്കുന്നത്.