കാണ്‍പൂര്‍ ടെസ്റ്റ്: കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ പൊരുതുന്നു

Webdunia
ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (10:52 IST)
കീവീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ പൊരുതുന്നു. നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 223 എന്ന നിലയിലാണ്.  അജങ്ക്യ രഹാനെയും പൂജാരയുമാണ് ക്രീസില്‍. 270 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.
 
സ്പിന്നിനെ തുണച്ച പിച്ചില്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം കീവീസിനെതിരെ ഇന്ത്യ ആധിപത്യം നേടിയിരുന്നു. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയുടെയും രവിചന്ദ്ര അശ്വിന്റെയും മികവിലാണ് കിവീസിനെ 262 റണ്‍സിന് ഓള്‍ ഔട്ടാക്കിയത്. 
 
അഞ്ച് വിക്കറ്റ് നേട്ടത്തോടെ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍ക്കൈ സമ്മാനിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചാം തവണയാണ് ജഡേജ ഈ നേട്ടം കൈവരിക്കുന്നത്. കീവീസിന്റെ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ മടക്കിയ അശ്വിനും ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കി.
 
Next Article