ആരായിരിക്കും ക്രിക്കറ്റിലെ അടുത്ത ഫാബുലസ് ഫോർ, തിരെഞ്ഞെടുത്ത് കെയ്ൻ വില്യംസൺ

അഭിറാം മനോഹർ

ബുധന്‍, 11 ജൂണ്‍ 2025 (15:01 IST)
വിരാട് കോലി,സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെയാണ് ക്രിക്കറ്റ് ലോകത്തെ ഫാബുലസ് ഫോറെന്ന് വിശേഷിപ്പിക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു പതിറ്റാണ്ടോളം അടക്കിഭരിച്ച ഫാബുലസ് ഫോറിലെ താരങ്ങളെല്ലാവരും തന്നെ കരിയറിലെ അവസാനഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ ആരെല്ലാമായിരിക്കും പുതിയ ഫാബുലസ് ഫോറില്‍ ഉള്‍പ്പെടുക എന്ന് പ്രവചിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് സൂപ്പര്‍ താരമായ കെയ്ന്‍ വില്യംസണ്‍.
 
2 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പടെ നാല് താരങ്ങളെയാണ് പുതിയ ഫാബുലസ് ഫോറില്‍ താരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍, ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്‍, ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്, ന്യൂസിലന്‍ഡിന്റെ രചിന്‍ രവീന്ദ്ര എന്നീ താരങ്ങളെയാണ് പുതിയ ഫാബുലസ് ഫോറിലേക്ക് കെയ്ന്‍ വില്യംസണ്‍ തിരെഞ്ഞെടുത്തത്. ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനിനെയും ഈ കൂട്ടത്തില്‍ പരിഗണിക്കാവുന്നതാണെന്നും എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ തിളങ്ങുന്നവര്‍ ഇവരാണെന്നും വില്യംസണ്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍