ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി രാഹുല്‍ ഓപ്പണ്‍ ചെയ്തിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തിലും ഇന്ത്യ എയുടെ ഓപ്പണര്‍ രാഹുലായിരുന്നു. യശസ്വി ജയ്‌സ്വാളിനൊപ്പം രാഹുല്‍ തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ആഗ്രഹം. രാഹുല്‍ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ മാത്രം യുവതാരം യശസ്വി ജയ്‌സ്വാളിനു രണ്ടാം ടെസ്റ്റില്‍ അവസരം ലഭിക്കും.
കരുണ്‍ നായര്‍ മൂന്നാമനായി ക്രീസിലെത്തും. നായകന്‍ ശുഭ്മാന്‍ ഗില്‍ വിരാട് കോലിയുടെ പൊസിഷനായ നാലാം നമ്പറില്‍ ബാറ്റ് ചെയ്യും. ചിലപ്പോള്‍ ഗില്‍ മൂന്നാമതും കരുണ്‍ നാലാമതും ഇറങ്ങിയേക്കാം. അഞ്ചാമനായി എത്തുക വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍ എന്നിവരും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും ആയിരിക്കും പ്രധാന പേസര്‍മാര്‍. അര്‍ഷ്ദീപ് സിങ്ങിനു പകരം പ്രസിദ്ധ് കൃഷ്ണയെ ഇറക്കാനും ആലോചനയുണ്ട്.