മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് തിരിച്ചെത്തുന്നു.... അതും നായകനായി!

Webdunia
ബുധന്‍, 20 ജൂലൈ 2016 (10:54 IST)
നായകനായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്റെ ഗംഭീര തിരിച്ചുവരവ്. രഞ്ജി ട്രോഫിയില്‍ കളിക്കുന്ന പുതിയ ടീമായ ചത്തീസ്ഖണ്ഡിന്റെ നായകനാണ് കൈഫ് തിരിച്ചുവരുന്നത്. 20016-17 ല്‍ നടക്കുന്ന രഞ്ജി ടൂര്‍ണ്ണമെന്റിന്റെ ഗ്രൂപ്പ് സി പോരാട്ടങ്ങളിലാണ് കൈഫ് ചത്തീസ്ഗഡിനെ നയിക്കുക.
 
ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ഏറെ ജനപ്രീതിയുളള ക്രിക്കറ്റ് താരമാണ് മുപ്പത്തിയഞ്ചുകാരന്‍ കൂടിയായ കൈഫ്. ഗാംഗുലിയുടെ ടീം ഇന്ത്യയിലൂടെ ആരാധക മനസ്സില്‍ ഇടംപിടിച്ച താരമാണ് കൈഫ്. 2002ല്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിലെ പ്രകടനം ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും മറക്കാന്‍ കഴിയാത്ത ചരിത്രമായിരുന്നു. 
 
സുലാക്ഷന്‍ കുല്‍ക്കര്‍ണ്ണിയാണ് ചത്തീസ്ഗഡ് ടീമിന്റെ കോച്ച്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതുവരെ 19 സെഞ്ച്വറി ഉള്‍പ്പെടെ 9974 റണ്‍സ് നേടിയിട്ടുളള കൈഫിന് 10000 റണ്‍സ് തികക്കാനുളള സുവര്‍ണ്ണാവസരമാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article