കെ രാഹുലോ ഇഷാൻ കിഷനോ അല്ല, നാഗ്പൂർ ടെസ്റ്റിൽ വിക്കറ്റ് കാക്കുക യുവതാരമെന്ന് റിപ്പോർട്ട്

Webdunia
തിങ്കള്‍, 6 ഫെബ്രുവരി 2023 (15:59 IST)
ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ മികച്ച ഇലവനെ കണ്ടെത്തുക എന്നത് ഇന്ത്യയ്ക്ക് എക്കാലവും വലിയ തലവേദനയാണ്. വാഹനാപകടത്തിൽ പരിക്കേറ്റ റിഷഭ് പന്ത് ചികിത്സയിലായതിനാൽ ആരായിക്കും ടെസ്റ്റിൽ ഇന്ത്യയുടെ വിക്കറ്റ് കാക്കുക എന്ന ആകാംക്ഷയിലാണ് ആരാധകർ. വിക്കറ്റ് കീപ്പർ കൂടിയായ കെ എൽ രാഹുൽ ടെസ്റ്റ് ടീമിൽ ഉണ്ടെങ്കിലും ഒരു സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെയാകും ടെസ്റ്റിൽ ഇന്ത്യ കളിപ്പിക്കുക.
 
റിഷഭ് പന്തിന് പകരക്കാരനായി കണക്കാക്കുന്ന ഇഷാൻ കിഷനെ പക്ഷേ ടെസ്റ്റിൽ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ ടീമിലെ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ ബാറ്ററായ കെ എസ് ഭരതിന് അവസരമൊരുങ്ങും. ഒന്നര വർഷമായി ടീം ഇന്ത്യയുടെ ബെഞ്ചിലുള്ള താരമാണ് കെ എസ് ഭരത്. വൈറ്റ് ബോളിൽ ഇഷാൻ കിഷന് മുൻതൂക്കം ഉണ്ടെങ്കിലും ടെസ്റ്റിൽ സ്പെഷ്യലിസ്റ്റ് കീപ്പറായ ഭരതിൻ്റെ സേവനമാകും ഇന്ത്യ തേടുക.
 
സമീപകാലത്തായി ഫസ്റ്റ് ക്ലാസിലും ലിസ്റ്റ് എ യിലും മികച്ച ഫോമിലാണ് കെ എസ് ഭരത്.2021 മെയ് മാസത്തിലാൺ ഭരത് ഇന്ത്യൻ ടീമിലെത്തിയത്. നാഗ്പൂർ ടെസ്റ്റിൽ താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article