ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി: പരിക്കേറ്റ ഓപ്പണർ ജേസൺ റോയ് ലോകകപ്പിൽ നിന്നും പുറത്ത്

Webdunia
തിങ്കള്‍, 8 നവം‌ബര്‍ 2021 (21:28 IST)
ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ് ലോകകപ്പിൽ നിന്നും പുറത്ത്.
 
തിങ്കളാഴ്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ലോകകപ്പിലെ അഞ്ച് മത്സരങ്ങളിൽ നിന്നും 123 റൺസ് നേടിയ റോയ് ഇംഗ്ലണ്ടിന്റെ പ്രധാന ബാറ്റ്സ്മാന്മാരിൽ ഒരാളാണ്. റോയിക്ക് പകരം ജെയിംസ് വിന്‍സിനെ ടീമിലെടുക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.നവംബര്‍ 10-ന് ന്യൂസീലന്‍ഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ മത്സരം.

അനുബന്ധ വാര്‍ത്തകള്‍

Next Article