ഷമിയേക്കാൾ മികച്ച ടി20 ബൗളർമാർ ഇന്ത്യയിലുണ്ട്, പുറത്താക്കണമെന്ന് മഞ്ജരേ‌ക്കർ

വെള്ളി, 5 നവം‌ബര്‍ 2021 (15:38 IST)
ഇന്ത്യ തങ്ങളുടെ ടി20 സംവിധാനത്തെ പറ്റി വിലയിരുത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞതായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. മറ്റ് ഫോർമാറ്റുകൾക്ക് കൂടുതൽ അനുയോജ്യരായ കളിക്കാരെ ടി20യിൽ നിന്നും പുറത്താക്കണമെന്നാണ് മഞ്ജരേക്കറുടെ ആവശ്യം. ഉദാഹരണമായി മുഹമ്മദ് ഷമിയുടെ കാര്യമാണ് മഞ്ജരേക്കർ എടുത്തുകാട്ടിയത്.
 
ഇന്ത്യക്ക് അവരുടെ ടി20 ടീമിനെ പുനഃക്രമീകരിക്കാനും ചില കളിക്കാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. മറ്റേന്തെങ്കിലും ഫോര്‍മാറ്റില്‍ കളിക്കാന്‍ ഈ ആണ്‍കുട്ടികള്‍ കൂടുതൽ അനുയോജ്യരാണോ എന്ന് നോക്കേണ്ടതുണ്ട്. ഒരുപക്ഷേ ടി20യിൽ ഇതിലും മികച്ച പ്രകടനം നടത്താനാവുന്ന മറ്റ് താരങ്ങൾ ഉണ്ടാകാം.
 
മുഹമ്മദ് ഷമിയുടെ കാര്യമെടുക്കാം ഷമിയെ ഏറ്റവും മികച്ചതായി കണ്ടിട്ടുള്ളത് ടെസ്റ്റ് ക്രിക്കറ്റിലാണെന്ന് ഞാന്‍ കരുതുന്നു. അവസാനമായി ഞാന്‍ നോക്കിയപ്പോള്‍, ടി20 ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഇക്കണോമി 9.1 ആയിരുന്നു.അഫ്‌ഗാനെതിരെ ഷമി നന്നായി ‌പന്തെറിഞ്ഞിരുന്നെന്ന് എനിക്കറിയാം. പക്ഷേ ടി20യിൽ ഷമിയേക്കാൾ മെച്ചപ്പെട്ട ബൗളർമാർ ഇന്ത്യയിലുണ്ട്. മഞ്ജരേക്കർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍