നിങ്ങൾ കോലിയോട് ചോദിച്ച് നോക്കു. മിച്ചൽ ജോൺസന്റെ വേഗത അദ്ദേഹത്തെ കഷ്ടപ്പെടുത്തിയിട്ടില്ല. കാരണം പന്ത് ഏത് ലൈനിൽ വരുമെന്ന് കോലിക്കറിയാം. എന്നാൽ ആൻഡേഴ്‌സണിനെതിരെ അങ്ങനെയല്ല. ആൻഡേഴ്‌സണിനെതിരെ കളിക്കുമ്പോൾ കോലിക്ക് സംശയങ്ങളുണ്ടാകാം. സ്വിങ് കളിക്കുന്നത് ലോകത്തെ ഏത് ബാറ്റ്സ്മാനും സുഖമുള്ള കാര്യമല്ല. കോറിഡോർ ഓഫ് അൺസെർട്ടൈനിറ്റി ഓർക്കുന്നില്ലെ, അത് എന്നെന്നും തുറന്നിരിക്കും. പത്താൻ കുറിച്ചു.