ഈ ബൗളറെ നേരിടാന്‍ കോലിക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു, അത്ര എളുപ്പമല്ല: ഇര്‍ഫാന്‍ പത്താന്‍

വ്യാഴം, 10 ജൂണ്‍ 2021 (11:25 IST)
ലോകോത്തര ബാറ്റ്‌സ്മാന്‍ എന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അറിയപ്പെടുന്നത്. എന്നാല്‍, ഒരു ഇംഗ്ലീഷ് ബൗളറെ നേരിടാന്‍ കോലിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറയുന്നു. മറ്റാരുമല്ല അത്, ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ തന്നെ ! 
 
'നിങ്ങള്‍ കോലിയോട് തന്നെ ചോദിക്കൂ, മിച്ചല്‍ ജോണ്‍സണെ എങ്ങനെ നേരിടണമെന്ന് ആലോചിച്ച് അദ്ദേഹത്തിനു ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. കാരണം, ജോണ്‍സണ്‍ എറിയുന്ന പന്തുകള്‍ കൃത്യമായി ലൈനിലാകും വരികയെന്ന് കോലിക്ക് അറിയാം. എന്നാല്‍, ആന്‍ഡേഴ്‌സണ്‍ പന്തെറിയുമ്പോള്‍ അങ്ങനെയല്ല. ആന്‍ഡേഴ്‌സണിന്റെ പന്തുകളെ എങ്ങനെ നേരിടണമെന്ന് അദ്ദേഹത്തിനു കണ്‍ഫ്യൂഷന്‍ ഉണ്ടാകാറുണ്ട്. കാരണം, ആന്‍ഡേഴ്‌സണിന്റെ പന്തുകള്‍ക്ക് കൃത്യമായ സ്വിങ് ഉണ്ട്. പന്ത് കുത്തിയ ശേഷം എങ്ങോട്ട് പോകും എന്നൊക്കെ ഒരു ആശങ്ക സ്വാഭാവികമാണ്. അതാണ് ആന്‍ഡേഴ്‌സണ്‍ പന്തെറിയുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി,' പത്താന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍