കോവിഡ് പ്രതിരോധത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും രംഗത്ത്. ഏഴ് കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ക്യാംപെയിനിന്റെ ഭാഗമായി ഇരുവരും ചേര്‍ന്ന് രണ്ടുകോടി രൂപ സംഭാവന നല്‍കി. ക്രൗഡ് ഫണ്ടിങ്( ജനങ്ങളില്‍ നിന്നും പണം പിരിക്കല്‍) പദ്ധതിക്ക് തുടക്കമിട്ടു കൊണ്ടാണ് ഇരുവരും ഈ തുക കൈമാറിയത്.InThisTogether എന്ന ഹാഷ്ടാഗിലാണ് 7 ദിവസത്തെ ക്യാംപെയിന്‍ നടക്കുക.
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ Ketto മുഖേനയാണ് ഈ തുക കണ്ടെത്തുക.വാക്‌സിനേഷന്‍ അവബോധം, ടെലിമെഡിസിന്‍ സൗകര്യം, ഓക്‌സിജന്‍ വിതരണം തുടങ്ങിയ കാര്യങ്ങള്‍ ആകും ഈ തുക വിനിയോഗിക്കുക.