ഇരട്ട സെഞ്ചുറിക്ക് മുന്‍പ് ജയ്‌സ്വാള്‍ പുറത്ത്; ഇന്ത്യ ശക്തമായ നിലയില്‍

Webdunia
വെള്ളി, 14 ജൂലൈ 2023 (21:28 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സ് നേടിയിട്ടുണ്ട്. 72 റണ്‍സുമായി വിരാട് കോലിയും 21 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഓപ്പണര്‍ യഷസ്വി ജയ്‌സ്വാള്‍ 171 റണ്‍സെടുത്ത് പുറത്തായി. 16 ഫോറും ഒരു സിക്‌സും അടങ്ങിയതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. അരങ്ങേറ്റ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടാന്‍ ജയ്‌സ്വാളിന് സാധിച്ചില്ല. അല്‍സാരി ജോസഫിന്റെ പന്തില്‍ ജോഷ്വാ ഡി സില്‍വയ്ക്ക് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ പുറത്തായത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article