ഐ പി എല്‍ എട്ടാം സീസണ് ഇന്ന് കൊടിയേറും

ചൊവ്വ, 7 ഏപ്രില്‍ 2015 (10:48 IST)
ഐപിഎല്‍ എട്ടാം സീസണ്‍ ഉദ്ഘാടന ചടങ്ങ് ഇന്ന്,  വൈകിട്ട് ഏഴരയ്ക്ക് കൊല്‍ക്കത്തയിലാണ് ഉദ്ഘാടനം. നാളെയാണ് മത്സരങ്ങള്‍ തുടങ്ങുക. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനം നടക്കുക.ഉദ്ഘാടച്ചടങ്ങുകള്‍ ഇന്ന് നടക്കുമ്പോള്‍ മത്സരങ്ങള്‍ നാളെ മുതലാണ് ആരംഭിക്കുക. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും.
 
47 ദിവസങ്ങളിലായി നടക്കുന്ന ക്രിക്കറ്റിന്റെ ചെറുപൂരത്തില്‍ അണിനിരക്കുന്നത് എട്ടു ടീമുകളാണ്. ഇന്ന് നടക്കുന്ന ചടങ്ങില്‍ എട്ട് ക്യാപ്റ്റന്‍മാരും വേദിയിലെത്തി എം സി സിയുടെ സ്പിരിറ്റ് ഒഫ് ക്രിക്കറ്റ് പ്രതിജ്ഞയെടുക്കും. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന ചടങ്ങില്‍ നിരവധി ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. സെയ്ഫ് അലി ഖാനായിരിക്കും അവതാരകന്‍. മുപ്പതിനായിരം പേര്‍ക്കാണ് സ്‌റ്റേഡിയത്തില്‍ പ്രവേശനം നല്‍കുക.
 
 

വെബ്ദുനിയ വായിക്കുക