ഐപിഎൽ താരലേലത്തിന് മുൻപ് 6 താരങ്ങളെ നിലനിർത്താൻ ഫ്രാഞ്ചൈസികൾക്ക് അധികാരം? പുതിയ അപ്ഡേറ്റുകൾ പുറത്ത്

അഭിറാം മനോഹർ

ബുധന്‍, 31 ജൂലൈ 2024 (14:12 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ ഓക്ഷന്‍ നടക്കുന്നതിന് മുന്‍പായി ടീം ഉടമകളും ബിസിസിഐയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. 2025 ഐപിഎല്‍ സീസണില്‍ 5 മുതല്‍ 6 വരെ താരങ്ങളെ ടീമില്‍ നിലനിര്‍ത്താനുള്ള അവകാശം ഫ്രാഞ്ചൈസികള്‍ക്ക് ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
ഒരു അധിക സ്ലോട്ടിലൂടെ അണ്‍ ക്യാപ്ഡ് കളിക്കാരെ നിലനിര്‍ത്താനും ടീമുകള്‍ക്കാകും. ഇങ്ങനെ ലഭിക്കുന്നത് വഴി ടീമിലെ പ്രധാന താരങ്ങളെ ടീമിനൊപ്പം തന്നെ നിലനിര്‍ത്താന്‍ ടീമുകള്‍ക്കാകും. നേരത്തെ 3 താരങ്ങളെ മാത്രമെ ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ സാധിച്ചിരുന്നത്. ഓരോ ടീമിനും ഒരു റയ്റ്റ് ടു മാച്ച്(ആര്‍ടിഎം) കാര്‍ഡ് ഉപയോഗിക്കാനും അനുമതിയുണ്ടാകും. മെഗാ താരലേലം അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ നടത്തണമെന്നും ചര്‍ച്ചയില്‍ ആവശ്യം ഉയരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍