കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പതിനാറ് കോടി രൂപയ്‌ക്ക് സ്വന്തമാക്കിയ യുവരാജ് സിംഗിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഒഴിവാക്കി. ഇതോടെ ഐപിഎല്‍ ഒമ്പതാം സീസണിനു മുന്നോടിയായി ഫെബ്രുവരിയില്‍ നടക്കുന്ന താരലേലത്തില്‍ യുവിയും ഉള്‍പ്പെടും. ശ്രീലങ്കന്‍ മുന്‍ നായകന്‍ ആഞ്ചെലോ മാത്യൂസിനെയും ഡല്‍ഹി ടീം കൈവിട്ടു. ഏപ്രില്‍ ഒമ്പതു മുതല്‍ മേയ് 23 വരെയാണ് ഐപിഎല്‍ ഒമ്പതാം സീസണ്‍.
കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി ഇറങ്ങിയ യുവരാജ് വന്‍ പരാജയമായിരുന്നു. മികച്ച സ്‌കോര്‍ കണ്ടെത്തുന്നതിനും ഫോം നിലനിര്‍ത്തുന്നതിനും വെടിക്കെട്ട് താരത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് താരത്തിനെതിരെ ഡെയര്‍ഡെവിള്‍സ് മാനേജ്‌മെന്റില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ദിനേഷ് കാര്‍ത്തിക് (റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂര്‍), ഡെയ്ല്‍ സ്റ്റെയ്ന്‍, ഇഷാന്ത് ശര്‍മ, കെവിന്‍ പീറ്റേഴ്സണ്‍(സണ്‍റൈസേഴ്സ് ഹൈദരാബാദ്), ആരോണ്‍ ഫിഞ്ച്(മുംബൈ ഇന്ത്യന്‍സ്), വീരേന്ദര്‍ സേവാഗ്, ജോര്‍ജ് ബെയ്ലി(കിംഗ്സ് ഇലവന്‍ പഞ്ചാബ്) എന്നിവരും ലേലത്തിനുണ്ടാകും. ഫെബ്രുവരി ആറിന് ബംഗളൂരുവില്‍ നടക്കുന്ന താരലേലത്തില്‍ നിലവിലുള്ള ആറു ഫ്രാഞ്ചൈസികള്‍ക്കൊപ്പം പുതിയ ടീമുകളായ പൂനയും രാജ്കോട്ടും പങ്കെടുക്കും.