ഐപിഎല്‍ താരലേലം ഇന്ന്; സഞ്ജുവിനെ സ്വന്തമാക്കണമെങ്കില്‍ കോടികള്‍ വേണം, സഞ്ജുവിന്റെ വില കേട്ടാല്‍ ഞെട്ടും

Webdunia
ശനി, 6 ഫെബ്രുവരി 2016 (09:20 IST)
ഐപിഎല്‍ ഒമ്പതാം സീസണിലേക്കുള്ള താരലേലം ഇന്ന് ബംഗലുരുവില്‍ നടക്കും.  130 അന്താരാഷ്ട്ര താരങ്ങളും 221 ആഭ്യന്തര താരങ്ങളുമടക്കം 351 പേരാണ് പട്ടികയിലുള്ളതെങ്കിലും116 താരങ്ങളെയായിരിക്കും ടീമുകള്‍ ലേലത്തില്‍ എടുക്കുക. ഏപ്രില്‍ 9 മുതല്‍ മെയ് 29 വരെയാണ് ഐപിഎല്‍ ഒമ്പതാം സീസണ്‍ ആരംഭിക്കുക.

12 കളിക്കാരാണ് 2 കോടിയുടെ പട്ടിയിലുള്ളത്. സഞ്ജു വി സാംസണ്‍, യുവരാജ് സിംഗ്, കെവിന്‍ പീറ്റേഴ്‌സണ്‍, ഷൈന്‍ വാട്‌സണ്‍, തുടങ്ങിയവരാണ് പട്ടികയിലെ പ്രധാന താരങ്ങള്‍. ഡെയ്ല്‍ സ്‌റ്റൈയിന്‍, ജോസ് ബട്ട്‌ലര്‍, മോഹിത് ശര്‍മ, കാമറൂണ്‍ വൈറ്റ് തുടങ്ങിയവര്‍ക്ക് ഒന്നര കോടിയാണ് അടിസ്ഥാന വില.

ഡെയ്ല്‍ സ്‌റ്റൈയിന്‍, ജോസ് ബട്ട്‌ലര്‍, മോഹിത് ശര്‍മ, കാമറൂണ്‍ വൈറ്റ് തുടങ്ങിയവര്‍ക്ക് ഒന്നര കോടിയാണ് അടിസ്ഥാന വില. ആഭ്യന്തര ക്രിക്കറ്റില്‍ ഉജ്വല പ്രകടനം കാഴ്ച വെച്ച ഇര്‍ഫാന്‍ പത്താന് ഒരു കോടിയാണ് വില. സഞ്ജുവിന് പുറമെ സച്ചിന്‍ ബേബി, രോഹന്‍പ്രേം. റൈഫി വിന്‍സെന്റ് ഗോമസ്, പി പ്രശാന്ത്, പ്രശാന്ത് പരമേശ്വരന്‍, ബേസില്‍ തമ്പി തുടങ്ങിയവരാണ് ലിസ്റ്റിലുള്ള മലയാളി താരങ്ങള്‍. 10 ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാനവില.