ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സൂപ്പര്‍താരം വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത് തുടരുന്നു. എബി ഡിവില്ലിയേഴ്സാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഹാഷിം അംലയാണ് മൂന്നാമത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഒന്‍പതാം സ്ഥാനത്താണ്.
ഓസ്ട്രേലിയയാണ് ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്നത്. രണ്ടാമത് ഇന്ത്യയും മൂന്നാമത് ദക്ഷിണാഫ്രിക്കയും ശ്രീലങ്ക നാലാം സ്ഥാനത്തുമാണ്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഉണ്ട്. ഭുവനേശ്വര്‍ കുമാര്‍ എട്ടാം സ്ഥാനത്തും രവീന്ദ്ര ജഡേജ ഒന്‍പതാം സ്ഥാനത്തുമാണ് ഉള്ളത്.