ഗില്ലും രോഹിത്തും ടീമില്‍, രാഹുല്‍ പുറത്ത്; ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഹിറ്റ്‌മാന്‍ ഓപ്പണർ

Webdunia
വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (18:54 IST)
യുവതാരം ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്‌റ്റ് പരമ്പരയ്‌ക്കുള്ള  ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മോശം ഫോം തുടര്‍ന്ന ഓപ്പണർ ലോകേഷ് രാഹുൽ ടീമിൽ നിന്നും പുറത്തായി.

ഏകദിന വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 15 അംഗ ടീമില്‍ ഇടം നേടി. രാഹുലിന് പകരമായിട്ട് ഗില്‍ എത്തിയെങ്കിലും ഓപ്പണറുടെ സ്ഥാനത്ത് രോഹിത്ത് എത്തും. മായങ്ക് അഗര്‍വാളിനൊപ്പമാണ് രോഹിത് ഓപ്പണ്‍ ചെയ്യുക. റിസര്‍വ് ഓപ്പണറായിരിക്കും ഗില്‍.

വിന്‍ഡീസിനെതിരെ തിളങ്ങിയ ഹനുമ വിഹാരിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോശം പ്രകടനം തുടരുന്ന ഋഷഭ് പന്തിന് സെലക്‍ടര്‍ വീണ്ടും അവസരം നല്‍കി. രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹ എത്തി.

ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പേസർ ഉമേഷ് യാദവ് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി.

പതിനഞ്ചംഗ ഇന്ത്യൻ ടീം:

വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article