Indian Squad for T20 Series against Australia: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കും. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഋതുരാജ് ഗെയ്ക്വാദും അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയസ് അയ്യരും ആയിരിക്കും ഉപനായകന്‍മാര്‍. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ സ്ഥാനമില്ല. ഹാര്‍ദിക് പാണ്ഡ്യ പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്ത സാഹചര്യത്തിലാണ് സൂര്യകുമാര്‍ യാദവിനെ നായകനായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
നവംബര്‍ 23 മുതല്‍ ഡിസംബര്‍ മൂന്ന് വരെയുള്ള ദിവസങ്ങളിലായി അഞ്ച് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. വി.വി.എസ്.ലക്ഷ്മണ്‍ ആയിരിക്കും പകരം പരിശീലക സ്ഥാനത്ത്.