സച്ചിനും സേവാഗും യുവരാജും വീണ്ടുമിറങ്ങുന്നു, റോഡ് സേഫ്റ്റി ടൂർണമെന്റിനുള്ള ഇന്ത്യൻ ലെജൻഡ്‌സ് ടീമിനെ പ്രഖ്യാപിച്ചു

Webdunia
വെള്ളി, 26 ഫെബ്രുവരി 2021 (13:11 IST)
അടുത്തമാസം 5 മുതൽ 21 വരെ റായ്‌പൂരിൽ നടക്കാനിരിക്കുന്ന റോഡ് സേഫ്‌റ്റി ലോക ടി20 സീരീസിനുള്ള ഇന്ത്യൻ ലെജൻഡ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ,സെവാഗ്,യുവരാജ്,സഹീർ ഖാൻ തുടങ്ങിയ വൻ താരങ്ങൾ അണിനിരക്കുന്നതാണ് ഇന്ത്യൻ നിര.
 
മാർച്ച് അഞ്ചിന് ബംഗ്ലാദേശ് ലെജൻഡ്‌സുമായാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം. വെസ്റ്റിൻഡീസ്,ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ശ്രീലങ്ക എന്നിവരുടെ ലെജൻഡ്‌സ് ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം നടന്ന റോഡ് സേഫ്റ്റി സീരീസിന്റെ ആദ്യ എഡിഷൻ  കൊവിഡ് വ്യാപനം മൂലം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. റായ്‌പൂരാണ് സീരീസിന് വേദിയാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article