ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. ഇന്ത്യയുടെ ബൗളിങ് നിര അസൂയാവഹമായ പ്രകടനമാണ് നടത്തുന്നത്. ഇന്ത്യയെ വെല്ലാന്‍ മറ്റൊരു ടീമിനും ഇപ്പോള്‍ ആവില്ലെന്നും ലോകത്തെ മികച്ച ടീമായി തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലനില്‍ക്കുമെന്നും ചാപ്പല്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയതിന് പിന്നാലെയാണ് ചാപ്പല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ വാനോളം പുകഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് വളരാന്‍ ആവശ്യമായ എല്ലാ അനുകൂല ഘടകങ്ങളും ഇന്ത്യയിലുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാത്തതും ഐപിഎല്‍ മത്സരങ്ങളുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തുണയായിട്ടുണ്ട്. കഴിവുള്ള താരങ്ങള്‍ ഇന്ത്യയിലുണ്ട്. ടെസ്റ്റില്‍ മികവ് പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഇന്ത്യയെ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.