ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ച് പകരം ഉപനായകൻ രോഹിത് ശർമയ്ക്ക് നായകപ്പട്ടം ചാർത്തി നൽകിയിരിക്കുകയാണ്. രോഹിത് ആകും ടീമിനെ നയിക്കുക. ടെസ്റ്റ് ടീമിൽ മാറ്റമില്ല. സഞ്ജുവിനൊപ്പം ശാർദുൽ താക്കൂറും യുശ്‌വേന്ദ്ര ചഹാലും ടീമിൽ തിരികെ എത്തിയപ്പോൾ മുംബൈയുടെ ഓൾറൗണ്ടർ ശിവം ദൂബെ ആദ്യമായി ടീമിൽ ഇടംകണ്ടെത്തി. ധോണി തിരിച്ച് വരുമെന്ന് കരുതിയെങ്കിലും ഇത്തവണയും ധോണി ഇല്ല.
തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നതിനെ തുടർന്നാണ് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചത്. മുഖ്യ സെലക്ടർ എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സെലക്‌ഷൻ കമ്മിറ്റി യോഗമാണ് ടീമിനെ പ്രഖ്യാപിച്ചത്. നവംബർ മൂന്നിന് ഡൽഹിയിലാണ് മൂന്ന് മത്സര ട്വന്റി–20 പരമ്പര. നവംബർ 14നാണ് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാകുന്നത്.