ലോകകപ്പ് തോൽവിക്ക് ശേഷം മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. നീണ്ട അവധിയെടുത്ത് വിശ്രമിക്കുകയാണ് ധോണി. വിരമിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും ധോണിയോ വേണ്ടപ്പെട്ടവരോ അതിനെ കുറിച്ച് ഒന്നും വ്യക്തമാക്കിയുമില്ല. പലയിടങ്ങളിൽ നിന്നും അദ്ദേഹത്തിനെതിരെ മുനവെച്ച് പലരും സംസാരിച്ചെങ്കിലും ധോണി ഇതുവരെ ഒന്നും വിട്ടു പറഞ്ഞിട്ടില്ല.
‘ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം എല്ലാവർക്കും ബഹുമാനം ലഭിക്കും. ധോണിയുടെ മനസിൽ എന്താണെന്ന് അറിയില്ല. ധോണിയുടെ നേട്ടങ്ങൾ നമ്മുടെ രാജ്യത്തിന്റെ തന്നെ അഭിമാനം ഉയർത്തിയ അവസരങ്ങൾ നിരവധിയാണ്. വിരമിക്കലുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല, തീർച്ചയായും അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കും.‘