കോച്ചാകാനുള്ള സെവാഗിന്റെ അപേക്ഷ വായിച്ച ബിസിസിഐ ഞെട്ടി; ഉടന്‍ തന്നെ മറ്റൊരു നിര്‍ദേശവും നല്‍കി
ചൊവ്വ, 6 ജൂണ്‍ 2017 (19:51 IST)
ചാമ്പ്യന്‍സ് ട്രോഫി അവസാനിക്കുന്നതോടെ അനില്‍ കുംബ്ലെയുടെ കാലാവധി കഴിയുന്ന സാഹചര്യത്തില്‍ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ.
പരിശീലകനാകാന്‍ നിരവധി പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗിന്റെ അപേക്ഷയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അപേക്ഷ രണ്ടു വരിയില്‍ മാത്രം അവശേഷിപ്പിച്ച അദ്ദേഹത്തിന്റെ രീതിയാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത്.
“ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ മെന്ററും പരിശീലകനുമാണ്, ഈ ക്രിക്കറ്റ് താരങ്ങളോടൊപ്പം മുമ്പ് കളിച്ചിട്ടുണ്ട് ” - ഇതായിരുന്നു സെവാഗ് ബിസിസിഐയ്‌ക്ക് നല്‍കിയ അപേക്ഷ.
വീരുവിന്റെ അപേക്ഷ പരിശോധിച്ച അധികൃതര്‍ പൂര്‍ണമായ ബയോഡേറ്റ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
“അദ്ദേഹം സ്വതസിദ്ധമായ ശൈലിയിലാണ് പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ നല്‍കിയത്. ബയോഡേറ്റ സമര്‍പ്പിക്കാതിരുന്നതിനാല്‍ അവ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് പരിശീലകനാകാനുള്ള അപേക്ഷ സെവാഗ് സമര്‍പ്പിക്കുന്നത് ” - എന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.