India Women vs Australia Women: മികച്ച സ്‌കോര്‍ ഉണ്ടായിട്ടും ഇന്ത്യക്ക് തോല്‍വി; സെമിയിലേക്ക് അടുത്ത് ഓസ്‌ട്രേലിയ

രേണുക വേണു

തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (08:09 IST)
India Women vs Australia Women: വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യ വുമണ്‍ ടീമിനു മൂന്ന് വിക്കറ്റ് തോല്‍വി. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 330 നു ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ ഒരോവറും മൂന്ന് വിക്കറ്റും ശേഷിക്കെ ഓസ്‌ട്രേലിയ ലക്ഷ്യംകണ്ടു. 
 
ക്യാപ്റ്റനും ഓപ്പണറുമായ എലിസ ഹീലി സെഞ്ചുറി നേടി. 107 പന്തില്‍ 21 ഫോറും മൂന്ന് സിക്‌സും സഹിതം ഹീലി 142 റണ്‍സ് നേടി കളിയിലെ താരമായി. എലിസി പെറി (52 പന്തില്‍ പുറത്താകാതെ 47), ആഷ്‌ലൈറ്റ് ഗാര്‍ഡ്‌നര്‍ (46 പന്തില്‍ 45), ഫോബി ലിച്ച്ഫീല്‍ഡ് (39 പന്തില്‍ 40) എന്നിവരും നിര്‍ണായക പ്രകടനം നടത്തി. 
 
ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 66 പന്തില്‍ 80 റണ്‍സാണ് സ്മൃതി സ്‌കോര്‍ ചെയ്തത്. പത്രിക റാവല്‍ (96 പന്തില്‍ 75) അര്‍ധ സെഞ്ചുറി നേടി. ഓസ്‌ട്രേലിയയ്ക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് 9.5 ഓവറില്‍ 40 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. 
 
നാല് കളികളില്‍ മൂന്ന് ജയത്തോടെ (ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു) ഓസ്‌ട്രേലിയ ഏഴ് പോയിന്റ് നേടി ഒന്നാം സ്ഥാനത്ത്. ഇന്ത്യ നാല് കളികളില്‍ രണ്ട് ജയവുമായി മൂന്നാം സ്ഥാനത്താണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍