India vs West Indies 2nd ODI: ഇഷാന്‍ കിഷന് വീണ്ടും അര്‍ധ സെഞ്ചുറി, ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Webdunia
ശനി, 29 ജൂലൈ 2023 (20:16 IST)
India vs West Indies 2nd ODI: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി നേടി. 52 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് ഇഷാന്‍. 49 പന്തില്‍ 34 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 
 
വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങള്‍ക്കെല്ലാം രണ്ടാം ഏകദിനത്തില്‍ വിശ്രമം അനുവദിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് ലീഡ് ചെയ്യുകയാണ് ഇപ്പോള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article