ഒളിംപിക്‌സില്‍ ഇനി ക്രിക്കറ്റും; ആരാധകര്‍ ആവേശത്തില്‍

ശനി, 29 ജൂലൈ 2023 (10:06 IST)
2028 ലെ ഒളിംപിക്‌സില്‍ ക്രിക്കറ്റും ഉള്‍പ്പെടുത്താന്‍ ആലോചന. അങ്ങനെ സംഭവിച്ചാല്‍ 128 വര്‍ഷത്തിനു ശേഷമാകും ഒളിംപിക്‌സില്‍ ക്രിക്കറ്റും മത്സരയിനം ആകുക. ലോസ് ആഞ്ചല്‍സില്‍ വെച്ചാണ് 2028 ലെ ഒളിംപിക്‌സ് നടക്കുക. പുരുഷ, വനിത ക്രിക്കറ്റ് മത്സരങ്ങള്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ നടത്തുന്നതിനെ കുറിച്ചാണ് സംഘാടകര്‍ ആലോചിക്കുന്നത്. ഒളിംപിക്‌സില്‍ ക്രിക്കറ്റും മത്സരയിനമാക്കാന്‍ ഏറെക്കുറെ ധാരണയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
ഗോള്‍ഡ് മെഡലിന് വേണ്ടിയായിരിക്കും മത്സരങ്ങള്‍ നടക്കുക. 1900 ല്‍ പാരീസില്‍ വെച്ച് നടന്ന ഒളിംപിക്‌സില്‍ ആണ് ക്രിക്കറ്റ് അവസാനമായി മത്സരയിനം ആയത്. ക്രിക്കറ്റ് കൂടി ഉള്‍പ്പെടുത്തിയാല്‍ ഒളിംപിക്‌സിന്റെ ജനകീയത വര്‍ധിക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍