സഞ്ജു ഉറപ്പ്, ധവാനും ഗില്ലും ഓപ്പണര്‍മാര്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനം ഇന്ന്

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2022 (09:49 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം ഏകദിനം ഇന്ന്. ട്വന്റി 20 ലോകകപ്പിനുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചുകൊണ്ടുള്ളതാണ് ഇന്ത്യന്‍ ഏകദിന ടീം. ലഖ്‌നൗവില്‍ ഇന്ത്യന്‍ സമയം 1.30 മുതലാണ് ആദ്യ ഏകദിനം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാസംണ്‍ ഇടം നേടിയിട്ടുണ്ട്. 
 
ഇന്ത്യയുടെ സാധ്യത ഇലവന്‍: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപതി, ശര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ് 
 

അനുബന്ധ വാര്‍ത്തകള്‍

Next Article