ആദ്യ ഇന്നിങ്സിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 242 റൺസും രണ്ടാം ഇന്നിങ്സിൽ 124 റൺസുമാണെടുത്തത്. എന്നാൽ, ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് പിന്നോട്ടായിരുന്നു. 235 റൺസ് മാത്രമേ അവർക്കെടുക്കാൻ സാധിച്ചുള്ളു. പക്ഷേ, 132 റൺസ് വിജയം ലക്ഷ്യം തേടിയ ന്യൂസീലൻഡ് രണ്ടാം ഇന്നിങ്സിൽ അനായാസം അതു മറികടന്നു.
ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റും 49 റൺസുമടിച്ച കൈൽ ജാമിസനാണ് കളിയിലെ താരം. കിവി പേസർ ടിം സോത്തി പരമ്പരയിലെ താരമായി. ജയത്തോടെ ടെസ്റ്റ് പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പട്ടികയിലും കിവികൾ തങ്ങളുടെ സ്ഥാനം ശക്തമാക്കിയിരിക്കുകയാണ്. 180 പോയിന്റുമാണ് മൂന്നാം സ്ഥാനത്താണ് കിവീസ് ഉള്ളത്. 360 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തുമുണ്ട്.
ഫോം ഔട്ട് ആയ കോഹ്ലി ഇപ്പോൾ ഏറെ വിമർശനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. സെഞ്ച്വറികൾ കാണാതെ രാജ്യാന്തര ക്രിക്കറ്റിലെ കോഹ്ലിയുടെ മെല്ലെപ്പോക്ക് 21 ഇന്നിങ്സ് പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ 10 ഇന്നിങ്സുകളിൽ നിന്നായി വെറും 204 റൺസ് ആണ് കോഹ്ലി നേടിയിരിക്കുന്നത്. ഒരിക്കൽ മാത്രമാണ് അർധസെഞ്ച്വറിയെങ്കിലും നേടാനായത്. കോഹ്ലിയുടെ ഈ മാറ്റത്തെ കുറിച്ചുള്ള ചർച്ചയിലാണ് ക്രിക്കറ്റ് ലോകം.