ആ ക്യാച്ച് തുണയായി, സഞ്ജുവിനെ ഇറക്കും; കോഹ്ലിയുടെ പുതിയ പ്ലാൻ !

Webdunia
വ്യാഴം, 30 ജനുവരി 2020 (16:57 IST)
ന്യൂസിലൻഡിനെ തറപറ്റിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരങ്ങൾ പരീക്ഷണങ്ങളുടേതാണ്. പ്ലെയിംഗ് ഇലവനിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ലാത്തവരെ ഇറക്കാ‍നാകും നായകൻ വിരാട് കോഹ്ലി ശ്രമിക്കുക. ഇക്കാര്യം കോഹ്ലി സമ്മതിക്കുകയും ചെയ്തു.  
 
‘ആദ്യ മൂന്ന് ടി20യിലും പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടാതിരുന്നവർക്കായിരുന്നു മുൻ‌ഗണന. അവർക്ക് അവസരം നൽകാൻ ശ്രമിക്കും. പരമ്പര 5-0ന് പരമ്പര ജയിക്കാനാണ് ശ്രമിക്കുക. വാഷിംഗ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്നി എന്നിവരെ പോലെ കളിക്കാര്‍ പുറത്തിരിക്കുന്നുണ്ട്. കളിക്കാനിറങ്ങാന്‍ അവരും അര്‍ഹരാണ്. ഇനിയുള്ള രണ്ട് കളികളും ജയിക്കുകയാണ് ലക്ഷ്യം’. കോഹ്ലി പറഞ്ഞു.
 
മനീഷ് പാണ്ഡേക്ക് പകരം സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താൻ സാധ്യതയുണ്ട്. റിഷഭ് പന്തിനെ ഇറക്കാനുള്ള ചാൻസ് കുറവാണ്. മൂന്നാം ടി20യിൽ സഞ്ജു ഫീൽ‌ഡിങ്ങിനുണ്ടായിരുന്നു. ഇതിൽ ഷാർദുൽ താക്കൂറിന്റെ പന്തില്‍ മാർട്ടിൻ ഗപ്റ്റിലിനെ കിടിലൻ ക്യാച്ചിലൂടെയായിരുന്നു സഞ്ജു സാംസണാണ് പുറത്താക്കിയത്. ഇതും സഞ്ജുവിന് ഗുണമാകുമെന്നാണ് കണക്കുകൂട്ടൽ.

അനുബന്ധ വാര്‍ത്തകള്‍

Next Article