India vs Newzealand:രോഹിത് 9 പന്തിൽ ഡക്ക്, എന്നാൽ ഞാൻ 9 പന്തിൽ ഒരു റൺസ് എന്ന് കോലി, ഇന്ത്യ ബാറ്റിംഗ് തകർച്ചയിൽ

അഭിറാം മനോഹർ

വെള്ളി, 25 ഒക്‌ടോബര്‍ 2024 (10:39 IST)
Rohit sharma, virat kohli
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 259 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. മത്സരത്തിന്റെ ആദ്യ ദിനം തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായ ഇന്ത്യയ്ക്ക് മത്സരത്തിന്റെ രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ 2 വിക്കറ്റുകള്‍ നഷ്ടമായി. 30 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെയും 9 പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത വിരാട് കോലിയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
 
 നേരത്തെ ആദ്യ ദിനത്തില്‍ 9 പന്തില്‍ നിന്നും റണ്‍സൊന്നുമെടുക്കാതെയാണ് രോഹിത് ശര്‍മ ടിം സൗത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായത്. മിച്ചല്‍ സാന്‍്‌നറാണ് കോലിയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇതോടെ ഡ്രിങ്ക്‌സ് ബ്രേയ്ക്കിന് പിരിയുമ്പോള്‍ 26 റണ്‍സിന് 3 വിക്കറ്റുകളെന്ന നിലയിലാണ് ഇന്ത്യ. 29 റണ്‍സുമായി യശ്വസി ജയ്‌സ്വാളും 8 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍