India vs New Zealand 1st Test, Day 2: ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു, ഗില്ലിനു പകരം സര്‍ഫറാസ് ഖാന്‍
മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ആദ്യ ടെസ്റ്റ് കളിക്കാന്‍ ചിന്നസ്വാമിയില്‍ ഇറങ്ങിയിരിക്കുന്നത്. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവും പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു. റിഷഭ് പന്ത് തന്നെയാണ് വിക്കറ്റ് കീപ്പര്‍.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
മൂന്ന് ടെസ്റ്റുകളാണ് ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഒക്ടോബര്‍ 24 മുതല്‍ 28 വരെ പൂണെയില്‍ ആയിരിക്കും രണ്ടാം ടെസ്റ്റ്. നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന മൂന്നാം ടെസ്റ്റ് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിലാണ്. സ്‌പോര്‍ട് 18 ചാനലിലും ജിയോ സിനിമ പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ തത്സമയം കാണാം.