ഹോങ്കോങിനോട് പൊരുതുന്നത് പ്രശ്‌നമല്ല എന്ന രീതിയിലായിരുന്നു ഇന്ത്യ. എന്നാൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഹോങ്കോങിന്റെ പോരാട്ടം. ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരെ ഹോങ്കോങ് പൊരുതിയപ്പോൾ സ്കോർ ഇന്ത്യയ്‌ക്ക് 50 ഓവറിൽ ഏഴിന് 285, ഹോങ്കോങിന്50 ഓവറിൽ എട്ടിന് 259 എന്നതായിരുന്നു.
അരങ്ങേറ്റക്കാരനായ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ 26 റണ്ണിനായിരുന്നു ഇന്ത്യയുടെ ജയം. അട്ടിമറി പ്രതീക്ഷിച്ചെങ്കിലും ഹോങ്കോങിന്റെ ഓപ്പണിങ് കൂട്ടുക്കെട്ട് 174 ല്‍ തകര്‍ന്നതോടെയാണ് ഇന്ത്യക്ക് ശ്വാസം തിരികെ കിട്ടിയത്.
ധോണിയും ഷാർദൂലും പൂജ്യത്തിനും ഭുവനേശ്വർ ഒൻപതു റൺസിനും പുറത്തായി. കാർത്തികും (33) ധവാനും മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടിന് വട്ടം കൂട്ടിയെങ്കിലും തുടരെ മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി ഹോങ്കോങിന്റെ ബൗളർമാർ അത് തടഞ്ഞു. അതേസമയം, ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് മത്സരിച്ച് തോറ്റ ഹോങ്കോങ് ഇതോടെ ടൂർണ്ണമെന്റിൽ നിന്നും പുറത്തായി. ഇന്ത്യ രണ്ടാം മത്സരത്തില്‍ ബുധാഴ്ച പാകിസ്താനുമായി ഏറ്റുമുട്ടും.